Flash News

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് ഏഴാണ്ട് : പ്രക്ഷോഭം സമസ്ത ഏറ്റെടുക്കുന്നു

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് ഏഴാണ്ട് : പ്രക്ഷോഭം  സമസ്ത  ഏറ്റെടുക്കുന്നു
X
KSD_cm_abdulla_moulavi_1702

കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും മംഗളൂരു-ചെമ്പിരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് ഏഴാണ്ട്. നേരത്തേ സിബിഐ അന്വേഷിച്ച് മരണം ആത്മഹത്യയാണെന്ന രൂപത്തില്‍ റിപോര്‍ട്ട് നല്‍കിയതില്‍ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് നേതൃത്വത്തില്‍ നാളെ നീതിനിഷേധത്തിനെതിരേ മനുഷ്യാവകാശസംഗമം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ത്വാഖ അഹ്മദ് മൗലവി, യു എം അബ്ദുര്‍റഹ്്മാന്‍ മൗലവി, എം എ ഖാസിം മുസ്‌ല്യാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ. തയ്യിബ് ഹുദവി, അഡ്വ. പി എ പൗരന്‍  സംബന്ധിക്കും. 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് ഖാസിയെ ജന്മസ്ഥലമായ ചെമ്പിരിക്കക്കടുത്ത കടുക്കകല്ലില്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഏതാനും മാസം മുമ്പ് പുതിയ ബസ്സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ ഖാസി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല സമരം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. എന്നാല്‍, കേസന്വേഷിച്ച സിബിഐയുടെ ടീം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് റിപോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമസ്തയുടെ നേതൃത്വത്തില്‍ ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പുതിയ അന്വേഷണ ടീം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it