malappuram local

ഖാസിയാരകം-ചീനിക്കല്‍ തോട് നടപ്പാത സ്വകാര്യ സ്ഥാപനങ്ങള്‍ കൈയടക്കി

കൊണ്ടോട്ടി:കൊണ്ടോട്ടി അങ്ങാടിയിലെ ഖാസിയാരകം-ചീനിക്കല്‍ തോട് സ്ലാബിട്ടു മൂടിയത് സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കൈയടക്കുന്നു. കൊണ്ടോട്ടി പഞ്ചായത്ത് മുന്‍ ഭരണസമിതിയാണ് നടപ്പാതയ്ക്കായുളള സൗകര്യത്തിനായി സ്ലാബിട്ടു മൂടാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഇത് സ്വകാര്യ സ്ഥാപനങ്ങള്‍ വാഹന പാര്‍ക്കിങ് കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.
തോട് സ്ലാബിടുന്നതിനെതിരേ എസ്ഡിപിഐ നിയമ പോരാട്ടം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് നിര്‍ത്താനെത്തിയ യുവാവിനെ കച്ചവടക്കാര്‍ തടഞ്ഞിരുന്നു. തങ്ങള്‍ക്ക് വാഹനം നിര്‍ത്താന്‍ പാട്ടത്തിനെടുത്തതാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍, ആര്‍ക്കും പാട്ടത്തിന് നല്‍കിയിട്ടില്ലെന്നും നടപ്പാതയായി ഉപയോഗിക്കാനാണെന്നുമാണ് നഗരസഭ അധികൃതരുടെ ഭാഷ്യം. അങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ക്കും, ടാക്‌സികള്‍ക്കും പോലും പാര്‍ക്കിങിന് സൗകര്യമില്ലാതിരിക്കുമ്പോഴാണ് സ്വകാര്യ കച്ചവടക്കാര്‍ നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതിനിതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പോലും പോലിസ് കസ്റ്റഡിയിലെടുക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കുന്ന നടപ്പാത എല്ലാവര്‍ക്കും ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റാന്‍ നഗരസഭ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചീനിക്കല്‍ തോട് മുന്‍ കൊണ്ടോട്ടി പഞ്ചായത്ത് സ്ലാബിടുന്നതിനെതിരേ എസ്ഡിപിഐ മാത്രമാണ് രംഗത്തുണ്ടായിരുന്നത്. പിന്നീട് നടപ്പാതയാക്കി മാറ്റുമെന്നു ചൂണ്ടിക്കാട്ടിയാണ് സ്ലാബിട്ടു മൂടുന്നതിന് അനുമതി നല്‍കിയത്.
എന്നാല്‍, പൊതു ജനത്തെ തീര്‍ത്തും അവഗണിച്ച് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഇത് പൂര്‍ണമായും കൈയടിക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it