Flash News

ഖാലിം 'ചെകുത്താന്റെ സന്തതി'യല്ല

ഖാലിം ചെകുത്താന്റെ സന്തതിയല്ല
X


'എന്റെ മകന്‍ ചെകുത്താന്റെ സന്തതിയല്ല' ജാര്‍ഖണ്ഡിലുള്ള ഖാലിം മുഹമ്മദ് എന്ന എട്ടുവയസ്സുകാരന്റെ പിതാവിന്റെ വാക്കുകളാണ് ഇത്. കൈകള്‍ക്ക് അസാധാരണ വലിപ്പത്തോടുകൂടിയാണ് ഖാലിം ജനിച്ചത്. പിന്നീട് ഖാലിമിന്റെ വളര്‍ച്ചക്കൊപ്പം തന്നെ അവന്റെ കൈകളും വളര്‍ന്നു. ഇപ്പോള്‍ എട്ടുവയസ്സുള്ള ഖാലിമിന്റെ കൈകള്‍ക്ക് ഭീമാകാരമായ വലിപ്പമാണുള്ളത്. ഏകദേശം എട്ട് കിലോയോളം ഭാരം വരും ഇപ്പോള്‍ ഖാലിമിന്റെ കൈകള്‍ക്ക്. ഇതോടെ സമീപവാസികളെല്ലാം അവനെ 'ചെകുത്താന്റെ സന്തതി' എന്ന് വിളിക്കാന്‍ തുടങ്ങി.
ബന്ധുക്കളും അയല്‍വാസികളും അവനെ ശാപം കിട്ടിയ ജന്മമായി കാണുന്നതില്‍ അതിയായ വിഷമമുണ്ടെന്ന് ഖാലിമിന്റെ പിതാവ് മുഹമ്മദ് ഷമീം പറയുന്നു. ഒരു ദയയുമില്ലാതെ നാട്ടുകാര്‍ അവനെ ഇങ്ങനെ വിളിക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ല. മറ്റ് കുട്ടികള്‍ പേടിക്കുമെന്ന് പറഞ്ഞ് സ്‌കൂളില്‍ ചേര്‍ത്താന്‍ പോലും അധികൃതര്‍ സമ്മതിക്കുന്നില്ല- ഷമീം പറഞ്ഞു. സ്വന്തമായി ആഹാരം കഴിക്കാനോ വസ്ത്രം ധരിക്കാനോ പോലും ഖാലിമിന് കഴിയുന്നില്ലെന്നും ഷമീം പറഞ്ഞു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന അസുഖമാണ് ഖാലിം മുഹമ്മദിന്. ഖാലിമിന്റെ കഥ ദേശീയ മാധ്യങ്ങള്‍ വഴി അറിഞ്ഞ സൗത്ത് ഇന്ത്യയിലെ പ്രഗത്ഭനായ ഡോകടര്‍ രാജ സബാപതി സൗജന്യമായി ഖാലിമിന്റെ ചികിത്സ ഏറ്റെടുത്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ ഡോക്ടര്‍ സബാപതിയുടെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ സര്‍ജന്‍മാരുടെ ചികിത്സയിലാണ് ഇപ്പോള്‍ ഖാലിം. ചികിത്സ ഫലം ചെയ്യുന്നതായും ഖാലിമിന്റെ രോഗാവസ്ഥയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it