World

ഖഷഗ്ജി വധം വിചാരണ സൗദിയില്‍ തന്നെ; അന്വേഷണത്തിന് സമയമെടുക്കും

റിയാദ്: ജമാല്‍ ഖഷഗ്ജി വധക്കേസില്‍ പ്രതികളുടെ വിചാരണ സൗദിയില്‍ വച്ചു തന്നെ നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. അന്വേഷണത്തിന് സമയമെടുക്കുമെന്നും അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് സൗദിയെ കുറ്റക്കാരെന്നു വിധിക്കാന്‍ മാധ്യമങ്ങള്‍ അമിതാവേശം കാണിക്കുകയാണെന്നും ആദില്‍ അല്‍ ജുബൈര്‍ ബഹ്‌റയ്‌നില്‍ പറഞ്ഞു. ഖഷഗ്ജി വധക്കേസിലെ പ്രതികളെ വിചാരണ ചെയ്യുന്നതിനായി വിട്ടുനല്‍കണമെന്നു തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് സൗദി നല്‍കിയിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 18 പ്രതികളെ വിട്ടുനല്‍കണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം.

Next Story

RELATED STORIES

Share it