kozhikode local

ഖരമാലിന്യ നിര്‍മാര്‍ജന യജ്ഞത്തിന് തെക്കേപ്പുറം മാതൃക

കോഴിക്കോട്: ഖരമാലിന്യ നിര്‍മാര്‍ജന യജ്ഞം പദ്ധതിയുമായി തെക്കേപ്പുറം മാതൃകയാകുന്നു. തെക്കേപ്പുറം ശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഖരമാലിന്യ നിര്‍മാര്‍ജ്ജന യജ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടമായി തിരഞ്ഞെടുത്ത് അഞ്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലെയും ഖരമാലിന്യങ്ങള്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിക്കുകയും പുനചംക്രമണത്തിനായി അംഗീകരിച്ച ഏജന്‍സിക്ക് കൈമാറുകയും ചെയ്തു.
വട്ടാംപൊയില്‍ ഏരിയ റസിഡന്റ്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍, നോര്‍ത്ത് ഇടിയങ്ങര റസിഡന്റസ് അസോസിയേഷന്‍, തങ്ങള്‍സ് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍, വയലില്‍ റസിഡന്റ്‌സ് അസോസിയേഷന്‍, വാടിയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നീ റസിഡന്റ്‌സ് പരിധിയിലെ 520 ഓളം ബാഗ് ഖരമാലിന്യങ്ങള്‍ കോര്‍പ്പറേഷന്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജ് അംഗീകൃത ഏജന്‍സിക്ക് കൈമാറി.
കൗണ്‍സിലര്‍ ജയശ്രി കീര്‍ത്തി, മുന്‍ കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍കോയ, എം ടി അഹമ്മദ് കോയ, കെപി അബ്ദുല്ല കോയ, വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി പി ബിച്ചു, കെ വി പി സൈതു (തങ്ങള്‍സ് റോഡ്  റസിഡന്റ്‌സ് അസോസിയേഷന്‍), പ്രശാന്ത് കളത്തിങ്കല്‍, ബി വി മുഹമ്മദ് അശറഫ് (വട്ടാംപൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍), പി ബി വി അബൂബക്കര്‍ കോയ, കെ വി സുല്‍ഫീക്കര്‍ (നോര്‍ത്ത് ഇടിയങ്ങര റസിഡന്റ്‌സ് അസോസിയേഷന്‍) നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it