ഖനി തൊഴിലാളികള്‍ 29ന് പണിമുടക്കും

ധന്‍ബാദ്: കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലത്തില്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് കോള്‍ ഇന്ത്യ ലിമിറ്റഡി(സിഐഎല്‍)ലെ ഖനി തൊഴിലാളികള്‍ ഈ മാസം 29ന് പണിമുടക്കും. സിഐഎല്‍ മാനേജ്‌മെന്റുമായി കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്ക്.
കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഖനികളില്‍ മൂന്ന് ലക്ഷം സ്ഥിരം ജോലിക്കാരും 1.80 ലക്ഷം താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്എംഎസ് എന്നീ തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗമാണ് പണിമുടക്ക് തീരുമാനിച്ചതെന്ന് രാഷ്ട്രീയ കെലിരി മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി എ കെ ഝാ അറിയിച്ചു. സിഐഎല്ലിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഓഫിസര്‍മാരുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല. കോള്‍ ഇന്ത്യ പേഴ്‌സണല്‍ ഡയറക്ടര്‍ ചര്‍ച്ചയില്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും മാനേജ്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കരിപ്പാടങ്ങള്‍ ലേലം വഴി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കരുതെന്നും ഖനനത്തിനായി ഏറ്റെടുത്തപ്പോള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.
Next Story

RELATED STORIES

Share it