ഖനിയിലകപ്പെട്ട തൊഴിലാളികളെ 36 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

ചൈന: ചൈനയില്‍ തകര്‍ന്ന ഖനിക്കുള്ളില്‍ കുടുങ്ങിയ രണ്ടു പേരെ 36 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയതായി റിപോര്‍ട്ട്. 700 മീറ്റര്‍ താഴ്ചയില്‍ നിന്നുമാണ് ഇവരെ പുറത്തെടുത്തത്.
കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ പിന്‍ങി കോണ്ടി ജിപ്‌സം ഖനിയില്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് അപകടമുണ്ടായത്. അതേസമയം, രണ്ടു പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ദുരന്തനിവാരണസേന അറിയിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 200 മീറ്റര്‍ താഴ്ചയില്‍ നിന്നു നാലുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ കഴിഞ്ഞദിവസങ്ങളിലായി രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Next Story

RELATED STORIES

Share it