ഖനനാനുമതിക്ക് കോംപാസുമായി മൈനിങ് ജിയോളജി വകുപ്പ്

തിരുവനന്തപുരം: ക്വാറികളും ഖനികളും ഉപഗ്രഹ സഹായത്തോടെ നിരീക്ഷിക്കുന്നതിന് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസസ് (കോംപാസ്)പദ്ധതി തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ വന്നതായി ജില്ലാ ജിയോളജിസ്റ്റ് എ കെ മനോജ് അറിയിച്ചു.
ഓണ്‍ലൈനിലൂടെ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് കോംപാസ്.
ധാതുക്കളുടെ ഉല്‍പാദനവും വിതരണവും നിരീക്ഷിക്കല്‍, ഇപാസ് അനുവദിക്കല്‍, വാഹനങ്ങളുടെ ഓണ്‍ലൈന്‍ എണ്‍റോള്‍മെന്റ്, ഇ പേമെന്റ് തുടങ്ങിയ സേവനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. പൊതുജനങ്ങളുടെ അറിവിലേക്കായി ക്വാറി, ക്രഷര്‍, സ്‌റ്റോക്ക് ഡിപ്പോ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും.
Next Story

RELATED STORIES

Share it