ഖദ്‌സെക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തിയ മുന്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്‌നാഥ് ഖദ്‌സെക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ഗുജറാത്തില്‍ ജയിലിലടച്ച പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. പട്ടേല്‍ ഖദ്‌സെയെ പോലെ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയിട്ടില്ല പട്ടേലിനെതിരായ കേസ് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിക്കണം-കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it