Flash News

ഖത്തറുമായുള്ള ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു

ഖത്തറുമായുള്ള ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു
X


[related] റിയാദ്: ഖത്തറുമായുള്ള ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. രണ്ടാഴ്ചക്കകം രാജ്യത്ത് നിന്ന് തിരിച്ചുപോകണമെന്ന് ഖത്തര്‍  പൗരന്മാര്‍ക്ക് ഈ അഞ്ച്‌ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്നു എന്നാരോപിച്ചാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരാന്‍ യുഎഇ ആവശ്യപ്പെട്ടതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ട്വറ്ററില്‍ അറിയിച്ചു.
ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിഷേധാത്മക നിലപാടാണ് ഖത്തര്‍ തുടരുന്നതെന്നും അതിനാല്‍ ബന്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് സൗദി ഉള്‍പ്പെടെ അഞ്ച്‌ രാജ്യങ്ങളും നല്‍കുന്ന വിശദീകരണം.എന്നാല്‍ ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകള്‍ക്ക് വിലക്ക് ബാധകമാകില്ല. ഖത്തറിലേക്കുള്ള വ്യോമ-നാവിക ഗതാഗത സംവിധാനങ്ങള്‍ അവസാനിപ്പിക്കുന്നതായും അഞ്ച്‌ രാജ്യങ്ങളും പറഞ്ഞു. അതേസമയം, ഇതേ കുറിച്ച് ഖത്തറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

യുഎഇ നയതന്ത്രപ്രതിനിധി ഖത്തറിനെതിരേ പ്രചാരണം നടത്തുന്നതിന് ഇസ്രായേലുമായി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയിലെ യുഇഎ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയിലുകള്‍ ചോര്‍ത്തിയ ഗ്ലോബല്‍ ലീക്‌സ് എന്ന ഹാക്കിങ് സംഘം ഇതുസംബന്ധമായ നിരവധി ഇ-മെയില്‍ ആശയവിനിമയങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മേഖലാ, ആഗോള ശക്തിയെന്ന നിലയിലുള്ള ഖത്തറിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇമെയിലില്‍ ഉണ്ട്. ഖത്തറും കുവൈത്തും ഭീകരതയെ പിന്തുണയ്ക്കുന്നു എന്ന് ആരോപിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതിനു മാധ്യമപ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it