Flash News

ഖത്തറില്‍ വീണ്ടും കൊറോണ വൈറസ്

ദോഹ: ഖത്തറില്‍ വീണ്ടും കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതായി പൊതു ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രം(മെര്‍സ്) എന്ന പേരില്‍ അറിയപ്പെടുന്ന കൊറോണ വൈറസ് 23കാരനായ പ്രവാസിക്കാണ് ബാധിച്ചിരിക്കുന്നത്. ഈ വര്‍ഷം മൂന്നാമത്തെ കൊറോണ വൈറസ് കേസാണിത്.
പനി, കഫക്കെട്ട്, കോള്‍ഡ്, പുറം വേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗിയില്‍ കണ്ടത്. കൊറോണ വൈറസാണെന്ന സംശയത്തെ തുടര്‍ന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. എച്ച്എംസി ലാബില്‍ നടത്തിയ പരിശോധനയില്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ഉടനെ രോഗിയെ ഏകാന്ത റൂമിലേക്ക് മാറ്റി അടിയന്തര ചികില്‍സാ നടപടികള്‍ സ്വീകരിച്ചു.
രോഗിയിപ്പോള്‍ തൃപ്തികരമായ ആരോഗ്യ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൊറോണ വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 66740948, 66740951 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it