ഖത്തറില്‍ വാഹനാപകടം; മലയാളി സഹോദരങ്ങള്‍ മരിച്ചു

ദോഹ: ഐന്‍ഖാലിദില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. അരക്കിണര്‍ മാളിയേക്കല്‍ മുഹമ്മദ് ഷാക്കിര്‍-ഹസീന ദമ്പതികളുടെ മക്കളായ മുഹമ്മദ് ജുനൈദ് നിബ്രിഷ് (23), നജ്മല്‍ റിസ്‌വാന്‍ (20) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ടയര്‍ പൊട്ടി തലകീഴായി മറിയുകയായിരുന്നു.
ദോഹയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് ഷാക്കിര്‍. ലണ്ടനില്‍നിന്ന് എംബിഎ പൂര്‍ത്തിയാക്കി ഒരുമാസം മുമ്പാണ് ജുനൈദ് ദോഹയില്‍ തിരിച്ചെത്തിയത്. മുംബൈയില്‍ പഠിക്കുന്നതിനിടെ രക്ഷിതാക്കളെ കാണാന്‍ എത്തിയതായിരുന്നു നജ്മല്‍. മൃതദേഹങ്ങള്‍ കുണ്ടായിത്തോട്ടിലെ വീട്ടിലെത്തിച്ച ശേഷം മാത്തോട്ടത്ത് ഇന്നു രാവിലെ 11ന് ഖബറടക്കും.
Next Story

RELATED STORIES

Share it