Flash News

ഖത്തറില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടം;  കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു
X
1

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളി സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് നടുവട്ടം ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമയായ സക്കീര്‍ മാളിയേക്കലിന്റെ മക്കളായ നജ്മല്‍ റിസ്‌വാന്‍ (20), മുഹമ്മദ് ജുനൈദ് നിബ്‌റാസ് (22) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ ദോഹയിലെ ഐന്‍ ഖാലിദില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രി തന്നെ നാട്ടില്‍ എത്തിച്ചേക്കും. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ  മാത്തോട്ടം ജുമാ മസ്ജിദില്‍ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it