thrissur local

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ഇരിങ്ങാലക്കുട: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കാട്ടൂര്‍ സ്വദേശിയായ യുവാവ് ഉദ്യാഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാട്ടൂര്‍ സ്വദേശിയായ വാടേക്കാരന്‍ വീട്ടില്‍ റെജീബും സുഹൃത്ത് ഇലിയാസും ചേര്‍ന്നാണ് തൃശ്ശൂരിലേയും സംസ്ഥാനത്തെ വിവിധ ജില്ലകളിലേയും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയത്.
ഖത്തറില്‍ െ്രെഡവര്‍ ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും 80000 രൂപാ വീതം തട്ടിയെടുത്തത്.നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായി കരുതുന്നു. 25ന് ഉദ്യോഗാര്‍ഥികളെ ഗള്‍ഫില്‍ ജോലിക്ക് എത്തിക്കുമെന്നായിരുന്നു റെജീബ് പറഞ്ഞിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇവര്‍ക്ക് വിസയുടെ കോപ്പിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റെജീബുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ എംബസിയിലും മറ്റും വിസയുടെ കോപ്പി വച്ച് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കാട്ടൂര്‍ പോലിസടക്കം റെജീബിനെതിരെ ഉദ്യാഗാര്‍ഥികള്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it