Flash News

ഖത്തറില്‍ ഇന്ത്യയും മല്‍സരിക്കുമോ..?

ദോഹ: 2022ല്‍ ഖത്തറില്‍ വച്ചു നടക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കും മല്‍സരിക്കാന്‍ അവസരം ലഭിച്ചേക്കും. ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കും എന്ന തരത്തിലാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്.
അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്നു 48 ആക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നു ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.  2026ല്‍ കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പ് മല്‍സരങ്ങളിലാവും ഈ പരിഷ്‌കരണം കൊണ്ടുവരുകയെന്നാണ് നേരത്തേ വ്യക്തമാക്കിയിരുന്നത്. അടുത്ത ലോകകപ്പില്‍ പുതിയ പരിഷ്‌കരണം നടപ്പാക്കിയാല്‍ നിലവില്‍ ഏഷ്യന്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് ലോകകപ്പില്‍ പന്തുതട്ടാനായേക്കും.
Next Story

RELATED STORIES

Share it