Flash News

ഖത്തറിന് താക്കീതുമായി സൗദി: റഷ്യയില്‍ നിന്ന് ആയുധം സ്വീകരിച്ചാല്‍ സൈനീക നടപടി

ഖത്തറിന് താക്കീതുമായി സൗദി: റഷ്യയില്‍ നിന്ന് ആയുധം സ്വീകരിച്ചാല്‍ സൈനീക നടപടി
X
പാരിസ്: റഷ്യയില്‍ നിന്ന് എസ്-400 വ്യോമയാന പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഖത്തറിനെതിരേ സൈനീക നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യയുടെ താക്കിത്. ഈ ആയുധ ഇടപാട് ഇല്ലാതാക്കുന്നതിനും മേഖലയിലെ സമാധാനം നിലനിര്‍ത്താനുമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സൗദി രാജകുമാരന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.



എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്-400 മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചയിലാണെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം സൗദി, ബഹ്‌റൈന്‍, യുഎഇ രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള സായുധ സംഘടനകളെ പ്രത്സാഹിപ്പിക്കുന്നെന്നാരോപിച്ച് ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചിക്കുകയും സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it