Flash News

ഖത്തറിനെതിരേയുള്ള നയതന്ത്ര നടപടികളില്‍ ആശങ്കയോടെ പ്രവാസികള്‍

ഖത്തറിനെതിരേയുള്ള നയതന്ത്ര നടപടികളില്‍ ആശങ്കയോടെ പ്രവാസികള്‍
X


ദുബയ്: ഖത്തറിനെതിരേയുള്ള നയതന്ത്ര നടപടികളില്‍ പ്രവാസലോകം കടുത്ത ആശങ്കയില്‍. സൗദിക്കും ഖത്തറിനുമിടയിലെ ശീതയുദ്ധത്തിനു കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും സംഘടിതമായ പുതിയ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്്. യുഎഇയിലെയും സൗദി അറേബ്യയിലെയും നിരവധി കമ്പനികള്‍ക്ക് ഖത്തറില്‍ ഓഫിസുകളും ജീവനക്കാരും പ്രവര്‍ത്തനങ്ങളുമുണ്ട്. അയല്‍ രാജ്യങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ ഒറ്റദിവസംകൊണ്ട് മാറിപ്പോയ ഖത്തറിലെ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയത് പ്രവാസികളുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ദിനേന ഇരുരാജ്യങ്ങളിലേക്കും യാത്രനടത്തുന്ന നിരവധി വ്യവസായികളും ഉദ്യോഗസ്ഥരും യുഎഇയിലും സൗദിയിലും ബഹ്‌റയ്‌നിലുമുണ്ട്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഖത്തറിലെ പ്രവാസികളെ സാരമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, പുതിയ നിയന്ത്രണങ്ങളെല്ലാം ഖത്തറിന്റെ വാണിജ്യ- വ്യാവസായിക മേഖലകളെ തളര്‍ത്തുമെന്ന ആശങ്ക ശക്തമാണ്. ഖത്തറിനെതിരേയുള്ള നടപടികള്‍ അറബ് മേഖലയിലാകെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എല്ലാവരും ഭയപ്പെടുന്നു.
Next Story

RELATED STORIES

Share it