Pravasi

ഖത്തര്‍-റുവാണ്ട നയതന്ത്ര ബന്ധത്തിനു കരാര്‍



ദോഹ: ഖത്തറും ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയും തമ്മിലെ നയതന്ത്ര ബന്ധത്തിനു തുടക്കമായി. ഐക്യരാഷ്ട്ര സഭയിലെ ഖത്തര്‍ പ്രതിനിധി സംഘത്തിന്റെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് വച്ച് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇന്നലെ ഒപ്പുവച്ചു.ഖത്തറിനെ പ്രതിനിധീകരിച്ച് യുഎന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശെയ്ഖ ഉല്‍യ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ഥാനിയും റുവാണ്ടയെ പ്രതിനിധീകരിച്ച് യുഎന്നിലെ റുവാണ്ടന്‍ അംബാസഡര്‍ വാലന്റൈന്‍ രുഗ്വോപീസയുമാണ് കരാറില്‍ ഒപ്പുവച്ചത്.നയതന്ത്ര കരാറനുസരിച്ച് രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, വൈജ്ഞാനിക, സാങ്കേതിക, സാംസ്‌കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാകും. യുഎന്‍ തത്വങ്ങളനുസരിച്ച് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it