Pravasi

ഖത്തര്‍ യൂനിവേഴ്‌സിറ്റി ബിരുദ ദാന ചടങ്ങ് ഒക്ടോബറില്‍



ദോഹ: ഖത്തര്‍ യൂനിവേഴ്‌സിറ്റിയുടെ 40ാമത് ബാച്ചിന്റെ ബിരുദദാനചടങ്ങ് ഒക്ടോബറില്‍ നടക്കും. ഒക്ടോബര്‍ 10ന്് നടക്കുന്ന ആണ്‍കുട്ടികളുടെ ബിരുദദാന സമ്മേളനത്തില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പതിനൊന്നിന് നടക്കുന്ന പെണ്‍കുട്ടികളുടെ ബിരുദദാന ചടങ്ങില്‍ അമീറിന്റെ പത്‌നി ശെയ്ഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം ആല്‍ഥാനിയും പങ്കെടുക്കും. 1000 ആണ്‍കുട്ടികളും 3000 പെണ്‍കുട്ടികളും ഉള്‍പ്പടെ 4000 വിദ്യാര്‍ഥികള്‍ ഇത്തവണ ബിരുദം നേടി പുറത്തിറങ്ങും. ഖത്തര്‍ യൂനിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിലായി ബാച്ച്‌ലര്‍, മാസ്റ്റേഴ്‌സ്, ഡിപ്ലോമ ബിരുദങ്ങള്‍ നേടിയവര്‍ വിശിഷ്ട അതിഥികളില്‍ നിന്നു ബിരുദങ്ങള്‍ ഏറ്റുവാങ്ങും. നിരവധി മേഖലാ, രാജ്യാന്തര യൂനിവേഴ്‌സിറ്റി റാങ്കിങുകളില്‍ ഇടം നേടാന്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി രാജ്യാന്തര അക്രഡിറ്റേഷന്‍ ഏജന്‍സികളുടെ അംഗീകാരവും ലഭിച്ചു. ഗവേഷണലാബുകള്‍ക്കും മാനേജ്‌മെന്റ് സംവിധാനങ്ങള്‍ക്കും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 1973ല്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റി സ്ഥാപിതമായതുമുതല്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഖത്തറിന്റെ പ്രാഥമിക സ്ഥാപനമായി പ്രവര്‍ത്തിച്ചുവരികയാണ്. 17,000ലധികം കുട്ടികളാണ് ഇവിടെനിന്നും പഠിച്ചിറങ്ങിയത്.
Next Story

RELATED STORIES

Share it