ഖത്തര്‍ ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

ദോഹ: ജിസിസി അംഗരാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായിരിക്കെ ഖത്തര്‍ ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു. ഇതുസംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ചര്‍ച്ചകള്‍ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലേദ്രെയിനും ദോഹയില്‍ എത്തി. 12 റഫേല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍നിന്ന് ഖത്തര്‍ വാങ്ങുന്നത്. കൂടാതെ എ 321 വിഭാഗത്തില്‍പ്പെട്ട 50 വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ നെക്‌സറില്‍ നിന്നാണ് ഖത്തര്‍ സൈനിക വാഹനങ്ങള്‍ വാങ്ങുന്നത്. ദോഹ മെട്രോയുമായി ബന്ധപ്പെട്ട്് 300 കോടി യൂറോയുടെ കരാറിലും ഒപ്പിട്ടു. ഫ്രാന്‍സില്‍ ഖത്തറിന്റെ നിക്ഷേപം ശക്തിപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഖത്തര്‍ അമീറിനോട് ആവശ്യപ്പെട്ടു. ഖത്തറുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താനും ഫ്രാന്‍സ് താല്‍പര്യം പ്രകടിപ്പിച്ചു. മേഖലയില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് ഖത്തര്‍ നേതൃത്വത്തെ അറിയിച്ചു. ഖത്തറിനെതിരേ സൗദി സഖ്യം ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it