Gulf

ഖത്തര്‍ ചാരിറ്റി ഇന്തോനീസ്യയില്‍ ബ്രെയ്‌ലി ഖുര്‍ആന്‍ വിതരണം ചെയ്തു

ഖത്തര്‍ ചാരിറ്റി ഇന്തോനീസ്യയില്‍ ബ്രെയ്‌ലി ഖുര്‍ആന്‍ വിതരണം ചെയ്തു
X
qatar charityദോഹ: ഇന്തോനീസ്യയിലെ കാഴ്ച ശേഷിയില്ലാത്തവര്‍ക്കു വേണ്ടി ഖത്തര്‍ ചാരിറ്റി 2,000 ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്തു. മുസ്്ഹഫ് ബാസിറ എന്ന കാംപയ്‌ന്റെ ഭാഗമായി ബ്രെയ്‌ലി ലിപിയിലുള്ള ഖുര്‍ആന്‍ കോപ്പികളാണ് വിതരണം ചെയ്തത്.

സുമാത്ര ദ്വീപിലെ ഫില്‍മാങ് സിറ്റിയില്‍ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഖാതിറിന്റെ അധ്യക്ഷതയില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗവര്‍ണറും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ സംബന്ധിച്ച മുന്‍ മതകാര്യ മന്ത്രി ഡോ. സാഇദ് ആഗില്‍ ഹുസയ്ന്‍ അല്‍മുനവര്‍ അല്‍ഖാതിറിനും ഖത്തര്‍ ചാരിറ്റിക്കും അഭിനന്ദനമറിയിച്ചു. കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും സഹായിക്കുന്ന ഈ സംരംഭം ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് അല്‍ഖാതിര്‍ പറഞ്ഞു.

ജക്കാര്‍ത്തയിലെയും നാല് ദ്വീപുകളിലുള്ള മറ്റ് ഏഴ് നഗരങ്ങളിലെയും കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് ഈ മുസ്്ഹഫുകളുടെ പ്രയോജനം ലഭിക്കുമെന്ന് ഖത്തര്‍ ചാരിറ്റി കണ്‍ട്രി ഡയറക്ടര്‍ കറം സെയ്ന്‍ഹോം പറഞ്ഞു. ഖുര്‍ആന്‍ വായിക്കുന്നതോടൊപ്പം വിശദീകരണ സഹിതം കേള്‍ക്കാനുമുള്ള സംവിധാനം മുസ്്ഹഫ് ബാസിറയിലുണ്ട്. ഒരു മലേസ്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി മുസ്്ഹഫ് ബാസിറ പ്രിന്റ് ചെയ്തത്.

അറബ് രാജ്യങ്ങളില്‍ 70 ലക്ഷത്തോളം കാഴ്ച ശേഷിയില്ലാത്തവര്‍ ഉണ്ടെന്നാണ് കണക്ക്. ബ്രെയ്്‌ലി ലിപിയിലുള്ള ഖുര്‍ആന്‍ വളരെ വലുപ്പമുള്ളതും വില കൂടിയതും ആയതിനാല്‍ ഇവരില്‍ ഭൂരിഭാഗത്തിനും അത് വാങ്ങാനാവില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഖത്തര്‍ ചാരിറ്റി ബൈത്ത് അല്‍ഖുര്‍ആന്‍ എന്ന പേരില്‍ 15 ലക്ഷം റിയാല്‍ ചെലവില്‍ കേന്ദ്രം സ്ഥാപിച്ചിരുന്നു. 350 കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it