Pravasi

ഖത്തര്‍ എന്ന നാലക്ഷരത്തില്‍ നൂറ്റാണ്ടുകളുടെ കലണ്ടറൊരുക്കി കോഴിക്കോട്ടുകാരന്‍



ദോഹ: കടന്നു പോയ നൂറ്റാണ്ടുകളെയും വരാനിരിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങളെയും ഒരൊറ്റ എ4 പേപ്പറില്‍ ഒരുക്കി വിസ്മയകരമായ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് കോഴിക്കോട്ടുകാരനായ യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഫ്രെല്‍ബിന്‍ റഹ്്മാന്‍. നേരത്തെ പല രൂപത്തിലുമുള്ള കലണ്ടര്‍ രീതികള്‍ ജനങ്ങളെ പരിചയപ്പെടുത്തിയ ഫ്രെല്‍ബിന്‍ റഹ്്മാന്‍ ഖത്തര്‍ (ഝഅഠഅഞ) എന്ന നാലക്ഷരം ഉപയോഗിച്ചാണ് ഇത്തവണ കലണ്ടര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഓരോവര്‍ഷവും കലണ്ടര്‍ വാങ്ങുന്ന രീതിയോട് ഇനി ഗുഡ്‌ബൈ പറയാമെന്നും ഒരിക്കല്‍ വാങ്ങിയ കലണ്ടര്‍ ആയുസില്‍ പൂര്‍ണ്ണമായും ഉപയോഗിക്കാമെന്നും ഇദ്ദേഹം പറയുന്നു. 2009ല്‍ 200 വര്‍ഷത്തെ കലണ്ടര്‍ എ4 ഷീറ്റില്‍ ഒരുക്കിയാണ് കോഴിക്കോട് എന്‍ഐഐടിയില്‍ നിന്നും എന്‍ജിനീയറിങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജനശ്രദ്ധ നേടിത്തുടങ്ങിയത്. 2015ല്‍ 2000 വര്‍ഷത്തെ കലണ്ടറും 2017ല്‍ 7000 വര്‍ഷത്തെ കലണ്ടറും ഉണ്ടാക്കി. ഫ്രെല്‍ബിന്‍ കലണ്ടര്‍ എന്നാണ് ഇത്് അറിയപ്പെടുന്നത്. തന്റെതായ എന്തെങ്കിലുമൊരു കണ്ടുപിടുത്തം ലോകത്തിന് സംഭാവന ചെയ്യണമെന്ന് തീവ്രമായ ആഗ്രഹമാണ് ഈ കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചതെന്ന് ഫ്രെല്‍ബിന്‍ ദോഹയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് കിണാശ്ശേരി അജീബ് ഹൗസില്‍ അബ്ദുറഹ്മാന്റെയും സമീറയുടെയും മകനാണ്.
Next Story

RELATED STORIES

Share it