World

ഖത്തരികളെ ഉംറയ്ക്ക് ക്ഷണിച്ച് സൗദി

റിയാദ്: ഖത്തര്‍ പൗരന്‍മാരെ ഉംറ ചെയ്യാന്‍ ക്ഷണിക്കുന്നതായി സൗദി അറേബ്യന്‍ ഹജ്ജ്, ഉംറ മന്ത്രാലയം. ഉംറ വിസയും സൗദിയിലേക്കു പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഇവരുടെ നടപടിക്രമങ്ങളും ലഘൂകരിക്കും. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തുന്ന ഖത്തരികളുടെ പ്രവേശന നടപടികള്‍ വിമാനത്താവളത്തില്‍ വച്ചു പൂര്‍ത്തിയാക്കും.
ഇവര്‍ മുന്‍കൂട്ടി ഒരു നടപടികളും പൂര്‍ത്തിയാക്കേണ്ടതില്ല. ഖത്തറില്‍ കഴിയുന്ന വിദേശികള്‍ ഉംറ നിര്‍വഹിക്കുന്നതിനു ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്കില്‍ (https://eservices.haj.gov.sa/eservices3) പ്രവേശിച്ച് തങ്ങളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. സൗദിയില്‍ ലൈസന്‍സുള്ള ഉംറ സര്‍വീസ് കമ്പനികളുമായി ഓണ്‍ലൈന്‍ വഴി കരാര്‍ ഒപ്പുവച്ച് തങ്ങള്‍ക്ക് അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കുകയും വേണം.
Next Story

RELATED STORIES

Share it