കൗമാര വിശ്വവിജയികളെ ഇന്നറിയാം

വിനാ ഡെല്‍ മര്‍ (ചിലി): അണ്ട ര്‍ 17 ഫിഫ ലോകകപ്പില്‍ ഇന്നു കിരീടധാരണം. ആഫ്രിക്കന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് ഇത്തവണത്തെ ഫൈനല്‍ ശ്രദ്ധേയമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ നൈജീരിയയും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ മാലിയുമാണ് കിരീടത്തിനായി അങ്കത്തട്ടിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇരുടീമും തമ്മിലുള്ള മല്‍സരം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ആധികാരിക പ്രകടനങ്ങളോടെയാണ് നൈജീരിയയും മാലിയും ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
നൈജീരിയയുടെ കുതിപ്പി ല്‍ നിര്‍ണായക പങ്കുവഹിച്ച സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമെന്‍ ഒമ്പതു ഗോളുകള്‍ അടിച്ചുകൂട്ടി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it