Flash News

കൗമാര ലോകകപ്പിന്റെ ലഹരി ഉള്ളില്‍ നിറച്ച് ഫിഫയുടെ ഫുട്‌ബോള്‍ ഗാനം

കൗമാര ലോകകപ്പിന്റെ ലഹരി ഉള്ളില്‍ നിറച്ച് ഫിഫയുടെ ഫുട്‌ബോള്‍ ഗാനം
X




ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് ദിവസം മാത്രം. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ കാല്‍പന്തിന്റെ ആവേശം ഇരമ്പിയടിക്കുമ്പോള്‍ കാല്‍പന്ത് പൂരത്തിന് മാറ്റ് കൂട്ടാന്‍ ഫിഫയുടെ ഔദ്യോഗിക വീഡിയോ ഗാനം. കര്‍ക്കെ ദിഖ്‌ലാദേ ഗോള്‍ എന്ന പേരിട്ടുള്ള ഗാനത്തിന്റെ അര്‍ഥം നിങ്ങള്‍ക്ക് ഗോളടിക്കാന്‍ സാധിക്കും എന്നാണ്. ലോകകപ്പിന് വേദിയാവുന്ന ഗോവ, ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത, നവി മുംബൈ, ന്യൂഡല്‍ഹി എന്നിവടങ്ങളിലാണ് വീഡിയോ ഗാനത്തിന്റെ ചിത്രീകരണം നടത്തിയിട്ടുള്ളത്.
ഹിന്ദിയിലുള്ള ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ബട്ടാചാര്യയാണ്.  ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാന്‍, നീതി മോഹന്‍, ബാബുല്‍ സുപ്രിയോ, ഷാന്‍, പാപ്പോള്‍, മിഖ എന്നിവര്‍ ചേര്‍ന്നാണ്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും വീഡിയോ ആല്‍ബത്തിലുണ്ട്. ഇന്ത്യയുടെ സംസ്‌കാരവും പ്രകൃതി ഭംഗിയും ഉള്‍പ്പെടുത്തി മനോഹരമായി ചിത്രീകരിച്ച 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആല്‍ബം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

https://www.youtube.com/watch?v=tTsSY0MHVFc
Next Story

RELATED STORIES

Share it