kozhikode local

കൗമാര കലാമാമാങ്കത്തിന് പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: കൗമാരകലയുടെ നാല് ദിനരാത്രങ്ങളെ ധന്യമാക്കി അമ്പത്തെട്ടാമത് റവന്യൂ ജില്ലാ കലോല്‍സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി. രചനാ മല്‍സരത്തോടെ ഇന്നലെ ആരംഭിച്ച മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് സാഹിത്യകാരന്‍ യു എ ഖാദര്‍ നിര്‍വഹിക്കും.
യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തോളം കലാ പ്രതിഭകള്‍ മേളയില്‍ മാറ്റുരക്കും. പ്രധാന വേദിയായ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളും പരിസരവും ഉല്‍സവ പ്രതീതിയിലാണ്. ഇന്നലെ രചനാ മല്‍സരത്തില്‍ ആയിരത്തിലേറെ പേ ര്‍ പങ്കെടുത്തു. ഇന്ന് വിവിധ വേദികളിലായി 1763 പേരും നാളെ 3000 പേരും ഏഴ്, എട്ട് തിയ്യതികളില്‍ 1900 വിദ്യാര്‍ഥികളും മല്‍സരാര്‍ഥികളായി പങ്കെടുക്കും. തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, ഭരതനാട്യം, കേരളനടനം, കഥകളിസംഗീതം എന്നിവ എല്ലാ വിഭാഗങ്ങളിലും ഇന്ന് വേദികളിലെത്തും.
Next Story

RELATED STORIES

Share it