കൗമാരലോകം ചിലിയിലേക്ക്

സാന്റിയാഗോ: കാല്‍പന്തുകളിയിലെ കൗമാര വിശ്വവിജയികളെ കണ്ടെത്താനുള്ള ഫിഫയുടെ അണ്ടര്‍ 17 ലോദകകപ്പിന് ഇന്നു ചിലിയില്‍ തുടക്കമാവും. അടുത്ത മാസം എട്ടു വരെ നീണ്ടുനില്‍ക്കുന്ന സോക്കര്‍ മാമാങ്കത്തില്‍ 24 ടീമുകളാണ് പോരാട്ടത്തിനിറങ്ങുക. എട്ടു വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്.ഇന്ന് ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ നൈജീരിയയും അമേരിക്കയും തമ്മിലാണ് ഉദ്ഘാടനമല്‍സരം. രണ്ടാമത്തെ കളിയില്‍ ചിലിയും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ബ്രസീല്‍, ദക്ഷിണ കൊറിയ, ഗ്വിനി എന്നിവരും ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന, ജര്‍മനി, ആസ്‌ത്രേലിയ, മെക്‌സിക്കോ എന്നിവരും ഗ്രൂപ്പ് ഡിയില്‍ ബെല്‍ജിയം, മാലി, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നിവരും ഗ്രൂപ്പ് ഇയില്‍ റഷ്യ, കോസ്റ്ററിക്ക, ദക്ഷിണാഫ്രിക്ക, ഉത്തര കൊറിയ എന്നിവരും ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സ്, പരാഗ്വേ, ന്യൂസിലന്‍ഡ്, സിറിയ എന്നിവരും അണിനിരക്കും.ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോഡ് നൈജീരിയയുടെ പേരിലാണ് (നാലു തവണ). ബ്രസീല്‍ മൂന്നു വട്ടം ചാംപ്യന്‍മാരായിട്ടുണ്ട്.
Next Story

RELATED STORIES

Share it