കൗമാരകായിക മേളയ്ക്ക് അവസാന വിസില്‍

കെ അഞ്ജുഷ

കോഴിക്കോട്: ട്രാക്കില്‍ തീ പാറിയ ഓട്ടവും ഉയരങ്ങള്‍ കീഴടക്കിയ നേട്ടങ്ങളും രാജ്യത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് സമാപനമായി. മല്‍സരങ്ങളുടെ നടത്തിപ്പിലും പരാതികളുണ്ടായില്ല. സംഘാടക സമിതിയുടെയും മറ്റ് കമ്മിറ്റികളുടെയും പ്രവര്‍ത്തന മികവാണ് ഇതിന് കാരണം. കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ടീമുകളുടെ ആക്ഷേപം ഒഴിവാക്കാനായതായി മന്ത്രി ചൂണ്ടിക്കാട്ടി. കലോല്‍സവമായാലും കായികമായാലും ഏത് പരിപാടിയും നെഞ്ചേറ്റുന്ന സ്വഭാവമാണ് മലബാറുകാരുടേത്. അത് തന്നെയാണ് മേളകള്‍ വിജയകരമാക്കാനും സാധിക്കുന്നത്. സ്വന്തം നാടും കാലാവസ്ഥയും കേരളത്തിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ത്തലച്ച ഗാലറിയെ സാക്ഷിനിര്‍ത്തിയാണ് അവസാന മല്‍സരവും കടന്നുപോയത്. കേരളത്തിന് 19ാം കിരീടം സമ്മാനിച്ച കായിക പ്രതിഭകളെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ച ഗാലറി തന്നെയാണ് മേളയ്ക്ക് കൊഴുപ്പേകിയത്. ശിങ്കാരിമേളം സമാപന പരിപാടികള്‍ക്ക് ഊര്‍ജം കൂട്ടി. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങളുടെ ജംപിങ് മാര്‍ച്ചോടെയാണ് സമാപനസമ്മേളനം ആരംഭിച്ചത്. കിരീടം ചൂടിയ കേരള ടീമംഗങ്ങള്‍ ട്രോഫി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി മേളയുടെ സുവനീര്‍ പ്രകാശനം ചെയ്തു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, പ്രദീപ്കുമാര്‍ എംഎല്‍എ, സി മോയിന്‍കുട്ടി എംഎല്‍എ, സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബഹ്‌റ, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, ഡിപിഐ ജയ ഐഎഎസ്, ഡിഡിഇ ഗിരീഷ് ചോലയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it