thiruvananthapuram local

കൗമാരകലയുടെ സര്‍ഗവസന്തത്തിന് ഇന്ന് തിരിതെളിയുംഎം എം അന്‍സാര്‍

ആറ്റിങ്ങല്‍: ജില്ലയുടെ കൗമാരകലയുടെ സര്‍ഗോല്‍സവത്തിന് ഇന്ന് ചരിത്രമുറങ്ങുന്ന ആറ്റിങ്ങലിന്റെ മണ്ണില്‍ തിരിതെളിയും. 12 ഉപജില്ലകളില്‍ നിന്നും വിജയിച്ചെത്തിയ മിടുക്കമാരും മിടുക്കികളും ഇനിയുള്ള 4 ദിനരാത്രങ്ങളിലായി കലയുടെ വസന്തം തീര്‍ക്കുമ്പോള്‍ ഈ നഗരത്തിന് പുതിയൊരു ആവേശവും ഉണര്‍വുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രധാന വേദിയായ ആറ്റിങ്ങള്‍ ഗേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെ 12 വേദികളിലാണ് കലാമല്‍സരങ്ങള്‍ നടക്കുന്നത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നിന്നുമെത്തുന്ന മല്‍സരാര്‍ഥികളായ പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ ഗവ.ഗേള്‍സ് എച്ച്എസ്എസിലും ആണ്‍കുട്ടികള്‍ക്ക് ഡയറ്റിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അതാത് മല്‍സരവേദിക്ക് സമീപം പരിശീലനത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യദിനമായ ഇന്നാണ് ഏറ്റവും കൂടുതല്‍ മല്‍സരങ്ങളും മല്‍സരാര്‍ഥികളും ഉള്ളത്. 12 വേദികളിലും സ്റ്റേജ് ഇനങ്ങള്‍ നടക്കുന്നതോടൊപ്പം 12 ക്ലാസ്മുറികളില്‍ ആദ്യ ദിനം രചനാമല്‍സരങ്ങളും അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 8.30ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടിവി രമണി ഒന്നാം വേദിയായ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കളില്‍ പതാക ഉയര്‍ത്തും. ഒമ്പതിന് രജിസ്‌ട്രേഷനും 9.30ന് മല്‍സരങ്ങളും ആരംഭിക്കും. ആതിഥേയത്വം വഹിക്കുന്ന ഗവ.ഗേള്‍സ് എച്ച്എസിലെ ക്ലാസ് മുറികളിലാണ് രചനാ മല്‍സരങ്ങള്‍ നടത്തുന്നത്. ഗവ.ഗേള്‍സിലെ വേദികളില്‍ വൈകീട്ട് ഉദ്ഘാടനത്തിന് ശേഷം മാത്രമേ സ്‌റ്റേജിനങ്ങള്‍ ആരംഭിക്കൂ എന്ന് സംഘാടകര്‍ അറിയിച്ചു. ടൗണ്‍ യുപിഎസ്, ഡയറ്റ്, ടൗണ്‍ ഹാള്‍, ലൈബ്രറി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ സ്റ്റേജ് ഇനങ്ങളും ആരംഭിക്കും. വൈകീട്ട് 5.30ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
അഡ്വ. ബി സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. എ സമ്പത്ത് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ കെ എസ് ശബരിനാഥന്‍, ഒ രാജഗോപാല്‍, കെ ആന്‍സലന്‍ പങ്കെടുക്കും. ഉദ്ഘാട സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് മൂന്നിന് വര്‍ണശബളമായ ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it