Idukki local

കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്‌പോര്

തൊടുപുഴ: കഴിഞ്ഞ വര്‍ഷം എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടക്കാഞ്ഞതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്.വിഷയത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്ക് മേശ,കസേര വിതരണമാണ് കഴിഞ്ഞ വര്‍ഷം നടക്കാഞ്ഞത്.
എന്നാല്‍ ഇത്തവണ 100 വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ജൂണ്‍ 5നു മുന്‍പായി കൊടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിക്കുകയും ചെയ്തു.സിപിഎം കൗണ്‍സിലാറായ കെ പി ഷിംനാസാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മേശ,കസേര വിതരണം നടന്നിട്ടിലെന്ന് കൗണ്‍സിലില്‍ അറിയിച്ചത്.
മുസ്‌ലിംലീഗ് കൗണ്‍സിലര്‍ അനില്‍കുമാര്‍ ഈ വിഷയത്തില്‍ വിതരണം ചെയ്യാന്‍ കഴിയാത്തത് കൗണ്‍സിലിന്റെ കുറ്റമല്ലെന്ന വാദവുമായി രംഗത്തെത്തി.കഴിഞ്ഞ വര്‍ഷം മുന്നിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതാണ് വിതരണം തടസപ്പെടാന്‍ കാരണമെന്ന് വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ വിശദീകരണം നല്‍കി.10 എസ്എസ്ടി വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ വിലയുള്ള ലാപ് ടോപ്പുകള്‍ വിതരണെ ചെയ്തു.വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്നതില്‍ എസ്എസി ഓഫീസര്‍ക്ക് അലംഭാവമുള്ളതായും കൗണ്‍സിലില്‍ ആക്ഷേപമുയര്‍ന്നു.16 അജണ്ടകളും അഡീഷനല്‍ അജണ്ടകളുമാണ് കൗണ്‍സില്‍ പരിഗണിച്ചത്.
ബിജെപി കൗണ്‍സിലര്‍മാര്‍ ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കുന്നില്ലെന്ന ആരോപണവുമായി ബിജെപി വനിത ആംഗങ്ങള്‍ കൗണ്‍സിലില്‍ പ്രതിഷേധമുയര്‍ത്തി.
കസേര തിരിച്ചുമറിക്കുമെന്ന ഭീഷണിയും ബിജെപി വനിത അംഗങ്ങള്‍ കൗണ്‍സിലില്‍ മുഴക്കി.100-ാം വാര്‍ഷികം ആഘോഷിക്കുന്ന മുന്നിസിപ്പല്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.നഗരസഭ അഞ്ചാം വാര്‍ഡില്‍ തോടിന്റെ പുറമ്പോക്ക് സ്ഥലം താലൂക്ക് സര്‍വ്വയേറെകൊണ്ട അളന്ന് തിരിക്കണമെന്ന് സിപിഎം കൗണ്‍സിലര്‍ രാജിവ് പുഷ്പാംഗദന്റെ കത്ത് പരിഗണിച്ച് നടപടി സ്വീകരിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി.വെങ്ങല്ലുരിനു സമിപം 2,3,4,5 വാര്‍ഡുകള്‍ക്ക് സമീപമായി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും.വാര്‍ഡ് വികസന സമിതി യോഗങ്ങള്‍ ജുലൈ 10 നു മുന്‍പ് പൂര്‍ത്തിയാക്കും.
ഇതിനു ശേഷം ടൗണ്‍ ഹാളില്‍ 35 വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും,ജനങ്ങളുടെയും നേതൃത്വത്തില്‍ വികസന സെമിനാര്‍ നടത്തും.വിജയ ശതമാനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളില്‍ 100ശതമാനം വിജയത്തിനായ വൈകുന്നേരങ്ങളില്‍ റിഫ്രഷ്‌മെന്റ് ക്ലാസുകള്‍ നടത്താനും,കോളനികളില്‍ കമ്മ്യൂണിറ്റി ടോയ്‌ലെറ്റ് സംവിധാനവും,ഭിന്നശേഷിയുള്ളവരുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ എങ്ങനെ നോക്കാമെന്നതിനെക്കുറിച്ച് ക്ലാസുകള്‍ നടത്തണമെന്നും സിപിഎം കൗണ്‍സിലര്‍ ആര്‍ ഹരി കൗണ്‍സിലില്‍ ഉന്നയിച്ചു.
ബയോഡൈവേഴ്‌സിറ്റി മാനജ്‌മെന്റ് പുനസംഘടിപ്പിക്കാനും തിലേയ്ക്കായി അംഗങ്ങളെ തിരഞ്ഞെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it