kasaragod local

കൗണ്‍സിലറുടെ ഒറ്റയാള്‍സമരം ഫലം കണ്ടു; ഞാണിക്കടവ്-ശവപ്പറമ്പ് റോഡിലെ അപകടക്കുഴികള്‍ നികത്തി

കാഞ്ഞങ്ങാട്: നഗരസഭയിലെ 33ാം വാര്‍ഡ് കൗണ്‍സിലര്‍ പി അബൂബക്കര്‍ ചെളിയില്‍ കിടന്ന് നടത്തിയ സമരം ഫലം കണ്ടു. ഞാണിക്കടവ്-ശവപറമ്പ് റോഡിലെ അപകട കുഴികള്‍ നികത്തി. റോഡ്് അറ്റകുറ്റപണി നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഇതേ തുടര്‍ന്ന് ചെളി വെള്ളത്തില്‍ കഴിഞ്ഞ ഞായാറാഴ്ച കൗണ്‍സിലര്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ റവന്യൂ മന്ത്രിക്ക് കൗണ്‍സിലര്‍ പരാതി നല്‍കി. തുടര്‍ന്ന് മന്ത്രി ഇടപെട്ട് ഇന്നലെ രാവിലെയോടെ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി. കെട്ടി നില്‍ക്കുന്ന വെള്ളം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പുറത്ത് കളയുകയും കല്ലിട്ട് റോഡ് അറ്റകുറ്റപണി നടത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it