thrissur local

കൗണ്‍സിലര്‍മാര്‍ കൈയൊഴിഞ്ഞത് വ്യാപാരിസമരത്തിന് വഴിവയ്ക്കുന്നു

തൃശൂര്‍: നഗരസഭാ കെട്ടിടങ്ങളുടെ വാടക വര്‍ധന ഒഴിവാക്കിയ കൗണ്‍സില്‍ നടപടി സര്‍ക്കാ ര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ വ്യാപാരികളില്‍ നിന്നും തുക ഈടാക്കാന്‍ കൗണ്‍സില്‍ തീരുമാനമായി. ഇത് നഗരത്തില്‍ പുതിയ വ്യാപാരി സമരത്തിന് കളമൊരുങ്ങുന്നു.ലൈസന്‍സികള്‍ക്കു മൂന്ന് വര്‍ഷം കൂടുമ്പോള്‍ 10 ശതമാനം വാടക വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥ നടപ്പാക്കാതെ, 01.04. 2010 മുതല്‍ 01.01.2013 വരെ വാടക വര്‍ധനവ് സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി ഒഴിവാക്കി നല്‍കാനുള്ള കൗണ്‍സില്‍ ഭൂരിപക്ഷ തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ തുക കൗണ്‍സിലര്‍മാരുടെ ബാധ്യതയാക്കാനുള്ള ഓഡിറ്റ് റിപോര്‍ട്ടിലാണ് കൗണ്‍സില്‍ തീരുമാനം.സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി വാടക വര്‍ധന ഒഴിവാക്കാനാണ് അന്നത്തെ മേയര്‍ ഐ പി പോള്‍, വ്യാപാരി സംഘടനകളുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമെന്നിരിക്കേ സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ വര്‍ധിപ്പിച്ച വാടക നല്‍കാന്‍ വാടകക്കാര്‍ ബാധ്യസ്ഥരാണെന്ന് മുന്‍മേയര്‍ രാജന്‍ പല്ലന്റെ അഭിപ്രായമനുസരിച്ചായിരുന്നു തീരുമാനം.ഓണക്കാലത്ത് അങ്ങാടികളും വ്യാപാരസ്ഥാപനങ്ങളും സ്തംഭിക്കുമെന്ന സാഹചര്യത്തിലാണ് മേയര്‍ ചര്‍ച്ച നടത്തി തീരുമാനമുണ്ടാക്കിയതെന്നും അതില്‍ കൗണ്‍സിലര്‍മാരില്‍ ബാധ്യത അടിച്ചേല്‍പ്പിക്കാനാകില്ലെന്നും പല്ലന്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തെ വാടക വര്‍ധന ഒഴിവാക്കി കിട്ടാനും കൗണ്‍സിലര്‍മാരുടെ ബാധ്യത ഇല്ലാതാക്കാനും വീണ്ടും സര്‍ക്കാരിനെ സമീപിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.നഗരത്തില്‍ 1800 ഓളം ലൈസന്‍സികളുണ്ട്. പ്രതിവര്‍ഷവാടക വരുമാനം 5.5 ലക്ഷം രൂപയാണ്. മൂന്ന് വര്‍ഷത്തെ വാടകകുടിശ്ശിക 16.5 ലക്ഷം വരും. അതിന്റെ പത്തു ശതമാനം വര്‍ധനവ് ഒന്നരലക്ഷം വരും. 2013 മുതല്‍ 2016 വരെയും ലഭിക്കേണ്ടിയിരുന്ന വര്‍ധനവ് കൂടി ചേര്‍ത്താല്‍ മൂന്ന് കോടിയിലേറെ തുക ബാധ്യത വരും. വ്യാപാരികളില്‍നിന്നും തുക പിരിക്കുന്നില്ലെങ്കില്‍ കൗണ്‍സിലര്‍മാരില്‍നിന്നും തുക ഈടാക്കാനാണ് ഓഡിറ്റ് റിപോര്‍ട്ട്. 55 അംഗകൗണ്‍സിലില്‍ 37 കൗണ്‍സിലര്‍മാരാണ് വോട്ടെടുപ്പോടെ നടന്ന തീരുമാനത്തെ അനുകൂലിച്ചത്. എല്‍ഡിഎഫ്-ബിജെപി, അംഗങ്ങള്‍ എതിര്‍ത്തു ജോണ്‍ കാഞ്ഞിരത്തിങ്കലും റീന ജോയിയും അനുകൂലിച്ചില്ല. സതീഷ് അപ്പുകുട്ടന്‍ ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പ് സമയം സഭയിലുണ്ടായിരുന്നില്ല. ഓഡിറ്റ് റിപോര്‍ട്ട് അനുസരിച്ച് 37 കൗണ്‍സിലര്‍മാര്‍ക്കാണ് ബാധ്യത.മൂന്ന് കോടിയിലേറെ കുടിശ്ശിക വാടക, വ്യാപാരികളില്‍നിന്നും പിരിച്ചെടുക്കാനുള്ള തീരുമാനം വ്യാപാരികളുടെ വന്‍ പ്രതിധേഷം ക്ഷണിച്ചുവരുത്തും. അതേസമയം 2013ലും 2016ലും നടപ്പാക്കിയ 10 ശതമാനം വാടക വര്‍ധന വ്യാപാരികള്‍ എതിര്‍പ്പില്ലാതെ അംഗീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it