ക്ഷേമ പെന്‍ഷന്‍പരാതികള്‍ അന്വേഷിക്കും: തോമസ് ഐസക്

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നുവെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  മോട്ടോര്‍ വാഹന നികുതി വിഹിതം, പെട്രോള്‍ സെസ് ഉള്‍പ്പെടെ 2030-31 ആവുമ്പോള്‍ 98,355 കോടിയുടെ വരുമാനം കിഫ്ബിക്ക് ലഭിക്കും. ഇക്കാലയളവില്‍ എടുത്ത വായ്പകളുടെ തിരിച്ചടവിനായി 89,783 കോടി വേണ്ടിവരും. അതുകൊണ്ടുതന്നെ തിരിച്ചടവിന് കടക്കെണിയില്‍ ആവുമെന്ന ആശങ്ക വേണ്ട. പദ്ധതികളുടെ വേഗം കുറവെന്ന പരാതി പരിഹരിക്കുന്നതിന് എല്ലാ എസ്പിവികളുമായും ആഴ്ചയില്‍ ചര്‍ച്ച നടത്തും. വന്‍കിട പദ്ധതികളുടെ നടത്തിപ്പില്‍ പാളിച്ചകള്‍ വന്നതു പരിശോധിക്കും. പദ്ധതികളുടെ അന്വേഷണ റിപോര്‍ട്ടും വിശദ പദ്ധതിരേഖയും കാട്ടിയാണ് കിഫ്ബി വായ്പ എടുക്കുന്നത്. അതുകൊണ്ട് നിബന്ധനകളില്‍ വിട്ടു വീഴ്ച ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it