ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും 18ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന മാതൃകയില്‍ എല്ലാ മാസവും ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എല്ലാ മാസവും 18നു പെന്‍ഷന്‍ ഗുണഭോക്താവിനു ലഭ്യമാക്കും. മണി ഓര്‍ഡര്‍ മുഖേനയാണോ ബാങ്കിലൂടെയാണോ പെന്‍ഷന്‍ വേണ്ടതെന്ന കാര്യം ഗുണഭോക്താവിനു തീരുമാനിക്കാം. ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമേ താന്‍ ശമ്പളം കൈപ്പറ്റൂവെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിലെന്നപോലെ ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിനും ഇനി നിയന്ത്രണങ്ങള്‍ ബാധകമാവില്ല. പെന്‍ഷന് ആവശ്യമായ തുക എല്ലാ മാസവും ട്രഷറിയിലേക്ക് മാറ്റിയ ശേഷം ധനവകുപ്പ് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കണം. റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തന്റെ ശമ്പളം ട്രഷറിയില്‍ നിന്നു പാസാക്കൂ. വിവിധ പെന്‍ഷനുകള്‍ക്ക് 6 മുതല്‍ 11 മാസം വരെയുള്ള കുടിശ്ശിക ഉടനെ കൊടുത്തുതീര്‍ക്കും. പ്രതിമാസം 200 കോടിയില്‍പരം രൂപയാണ് ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it