ക്ഷേമപെന്‍ഷന്‍ വൈകി; പഞ്ചായത്ത് വിശദീകരണം നല്‍കണം

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയ കോടികള്‍ യഥാസമയം വിതരണം ചെയ്യാതെ പോയത് പഞ്ചായത്ത് ഡയറക്ടര്‍ നല്‍കിയ വിവരങ്ങളില്‍ പിഴവുണ്ടായതിനാലാണെന്ന് തപാല്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരത്തില്‍ വിതരണം ചെയ്യാതിരുന്ന 24.27 കോടി സര്‍ക്കാരിലേക്ക് തിരിച്ചടച്ചതായും സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. തപാല്‍ വകുപ്പിന്റെ റിപോര്‍ട്ട് പഠിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Next Story

RELATED STORIES

Share it