kannur local

ക്ഷേമപദ്ധതി നിര്‍ത്തലാക്കുന്നത് സാമ്പത്തിക നയത്തിന്റെ ഫലം: കെ കെ രാഗേഷ് എംപി

കണ്ണൂര്‍: സമൂഹത്തില്‍ താഴെ തട്ടിലുള്ളവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകളും സബ്‌സിഡികളും നിര്‍ത്തലാക്കാനുള്ള തീരുമാനം സാമ്പത്തീക പരിഷ്‌കരണത്തിന്റെ ക്രൂര സന്തതിയാണെന്ന് കെ കെ രാഗേഷ് എംപി.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍(കെഎസ്എസ്പിയു) 24ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'പുത്തന്‍ സാമ്പത്തിക നയവും പെന്‍ഷന്‍കാരും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ പണം കൊടുത്തതിന്റെ ഫലമായി അവര്‍ തകര്‍ച്ചയെ നേരിടുകയാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സഹായം ചെയ്യുകന്നത് ഏറെ അപകടകരമാണ്. തടിച്ചു കൊഴുക്കുന്ന വന്‍കിട കോര്‍പറേറ്റുകള്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് നേരിടാന്‍ പെന്‍ഷന്‍കാരും ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടാവണംമെന്നും അദ്ദേഹം പറഞ്ഞു. എം കെ രമേഷ് വിഷയം അവതരിപ്പിച്ചു.
പ്രഫ. കെ കെ സോമശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ വിജയകുമാര്‍, വൈസ് പ്രസിഡന്റ് എം വി ജയപ്രകാശന്‍ സംസാരിച്ചു. കരിവെള്ളൂര്‍ കൊഴുമ്മല്‍ ശ്രീമാക്കിയില്‍ മുണ്ട്യക്കാവ് പൂരക്കളി സംഘത്തിന്റെ പൂരക്കളിയും അരങ്ങേറി. ട്രേഡ് യൂനിയന്‍ സൗഹൃദ സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജാഞ്ചി ജി പത്മനാഭ പിള്ള അധ്യക്ഷത വഹിച്ചു.
കെ അശോകന്‍(സിഐടിയു), താവം ബാലകൃഷ്ണന്‍ (എഐടിയുസി), വി വി ശശി (ഐന്‍ടിയുസി), മണികണ്ഠ ന്‍(ബിഎംഎസ്), വി രാജേഷ് പ്രേം (എച്ച്എംഎസ്), എം എ കരീം(എസ്ടിയു), ടി സി മാത്തുക്കുട്ടി(കേരള എന്‍ജിഒ യൂനിയന്‍), ടി സുബൈര്‍ (ജോയന്റ് കൗണ്‍സില്‍), കെ സി ഹരികൃഷ്ണന്‍(കെഎസ്ടിഎ), കെ സി രാജന്‍(കെപിഎസ്ടിയു), സി ടി സുരേന്ദ്രന്‍(എന്‍ജിഒ അസോസിയേഷന്‍), എം ബാബുരാജ്(കെജിഒഎ), വി ശശീന്ദ്രന്‍ (കെജിഒയു), വര്‍ക്കിങ് കണ്‍വീനര്‍ പി പ്രഭാകരന്‍ സംസാരിച്ചു. ഇന്നു വൈകീട്ട് പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it