Flash News

ക്ഷേത്ര പരിസരത്തെ നിധി കണ്ടെത്താന്‍ നരബലി;പൂജാരി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

ക്ഷേത്ര പരിസരത്തെ നിധി കണ്ടെത്താന്‍ നരബലി;പൂജാരി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
X
ഷിമൊഗ: ക്ഷേത്ര പരിസരത്തെ നിധി കണ്ടെത്താന്‍ നരബലി. കര്‍ണാടകയിലെ ഷിമൊഗയിലാണ് സംഭവം. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കര്‍ഷകനായ ശേഷനായികിനെ(65) ആണു ബലി നല്‍കിയത്. സംഭവത്തില്‍ അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയായ ശേഖപ്പ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയിലായി. ശേഖരപ്പയെകൂടാതെ , രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരാണ് പിടിയിലായത്.



ക്ഷേതത്തിന് സമീപം നിധിയുണ്ടെന്നും ഇത് ലഭിക്കാന്‍ നരബലി നടത്തണമെന്നും പൂജാരിയാണ്  പറഞ്ഞത്. തുടര്‍ന്ന് മറ്റു മൂന്നുപേരും ശേഷനായികിനെ കഴുത്തറുത്ത് ബലി നല്‍കുകയായിരുന്നു.
ഈ മാസം ഏഴിനാണ് ശേഷനായികിന്റെ  മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കമുകിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ശേഷനായികിന്റെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലായത്. ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഘോഷ് പീറിനെ കാണാനില്ലെന്നു വിവരം ലഭിച്ച പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തായത്. തുടര്‍ന്ന് മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it