ക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി ഹരജി മഅ്ദനി പിന്‍വലിച്ചു

ബംഗളൂരു: കൊച്ചി വെണ്ണല ക്ഷേത്ര പുനരുദ്ധാരണ പരിപാടിയില്‍ പങ്കെടുക്കാന്‍  അനുമതി തേടി വിചാരണക്കോടതിയില്‍ നല്‍കിയ ഹരജി അബ്ദുന്നാസിര്‍ മഅ്ദനി പിന്‍വലിച്ചു. സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം വൈകിയതിനാല്‍ നാളെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നതിനാലാണ് അപേക്ഷ പിന്‍വലിച്ചത്. രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനും ക്ഷേത്ര പരിപാടിയില്‍ സംബന്ധിക്കാനും  അനുമതി തേടിയാണ്  ബംഗളൂരു സഫോടനക്കേസ് വിചാരണ  കോടതിയില്‍ മഅ്ദനി   ഈമാസം 22ന് ഹരജി നല്‍കിയത്.
ഹരജിയി ല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി സമര്‍പ്പിക്കാന്‍ താമസിച്ച സാഹചര്യത്തില്‍ നിശ്ചിയിച്ച ദിവസം പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ വെണ്ണല മഹാദേവക്ഷേത്രത്തിലെ ഹിന്ദുമുസ്‌ലിം സൗഹൃദസമ്മേളനത്തിലേക്കുള്ള അനുമതി ആവശ്യമില്ല എന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാദ വ്യവഹാര ദല്ലാല്‍ ടി ജി നന്ദകുമാര്‍ പ്രധാനഭാരവാഹിയായ വെണ്ണല ക്ഷേത്ര പരിപാടിയില്‍ മഅ്ദനിയെ പങ്കെടുപ്പിക്കുന്നതിനെതിരേ സംഘപരിവാര രംഗത്തു വന്നിരുന്നു.
Next Story

RELATED STORIES

Share it