ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൂടേയെന്ന സുപ്രിംകോടതി പരാമര്‍ശത്തോട് വിയോജിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ക്ഷേത്രാചാരങ്ങളിലും വിശ്വാസങ്ങളിലും നടപടികളിലും സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാവും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുക.
ക്ഷേത്രവിശ്വാസങ്ങളില്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ഇടപെടുന്നത് ശരിയാണെന്നു വിശ്വസിക്കുന്നുമില്ല. മറ്റ് സമുദായങ്ങളിലൊന്നുമില്ലാത്ത ഇടപെടല്‍ ഒരു വിഭാഗത്തില്‍ മാത്രം നടത്താന്‍ പറ്റുമോയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. തങ്ങളെ മാത്രം എന്തിനു നിയന്ത്രിക്കുന്നുവെന്ന് ആരെങ്കിലും പരാതിപ്പെട്ടാല്‍ എന്ത് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it