Alappuzha local

ക്ഷേത്രവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ കവര്‍ന്നു



ചേര്‍ത്തല: പള്ളിപ്പുറം കെആര്‍പുരം  ആദിത്യ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ മോഷ്ടാക്കള്‍  കവര്‍ന്നു.  രണ്ട് നെക്ലൈയ്‌സും ഒരു മാലയുമുള്‍പ്പെടെ 30ഗ്രാം സ്വര്‍ണമാണ്  മോഷ്ടിക്കപ്പെട്ടത്.  ബുധനാഴ്ച രാത്രിയാണ് സംഭവം. ദീപാരാധനയ്ക്കു ശേഷം ഗുരുപൂജയ്ക്കായി ക്ഷേത്രത്തിന് പുറത്തുള്ള ഗുരുമണ്ഡപത്തിലേയ്ക്ക് ശാന്തി പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.  8 മണിയോടെ അത്താഴപൂജയ്ക്ക് ശാന്തി ചെന്നപ്പോഴാണ് വിഗ്രഹത്തിന് മുന്നില്‍ പുഷ്പങ്ങള്‍ വച്ചിരുന്ന പാത്രം മറിഞ്ഞു കിടക്കുന്നതായും വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 3 മാലകള്‍ നഷ്ടപ്പെട്ടതായും മനസിലാവുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന്  കയറി പിന്നിലൂടെ മറഞ്ഞ രീതിയിലുള്ള കാല്‍പ്പാടുകള്‍ ദേവസ്വം ജീവനക്കാര്‍ കണ്ടെത്തി.  ക്ഷേത്രം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ചേര്‍ത്തല ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി. മഴയായതിനാല്‍ ദര്‍ശനത്തിന് ആളു കുറവായിരുന്നു. ക്ഷേത്രത്തിലെ സ്ഥിരം ശാന്തിയുടെ ആചാരപരമായ തടസം മൂലം പകരക്കാരനായി വന്ന ചേര്‍ത്തല സ്വദേശി ബ്രിജിത്ത് (കണ്ണന്‍) ആണ് പൂജാകര്‍മ്മങ്ങള്‍ ചെയ്തിരുന്നത്. ഇന്നലെ രാവിലെ ആലപ്പുഴയില്‍നിന്നുംഡോഗ് സ്‌ക്വാഡ് എത്തി പരിശോധനകള്‍  നടത്തി. മോഷണത്തിന് ശേഷം നല്ല മഴയുണ്ടായത് കാരണം  ക്ഷേത്ര പരിസരത്ത് വ്യക്തമായ കാല്‍പാടുകളോ മറ്റു തെളിവുകളോ കണ്ടെത്താനായിട്ടില്ല.
Next Story

RELATED STORIES

Share it