Flash News

ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കാറില്ല, നല്‍കിയതാകട്ടെ 231.38 കോടിയും; സംഘപരിവാര്‍ ആരോപണങ്ങള്‍ പൊളിയുന്നു

തിരുവനന്തപുരം : കേരളത്തിലെ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ പണം പൊതു ഖജനാവിലേക്ക് എത്തുന്നു എന്നും അവ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നുമുള്ള സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കാറില്ലെന്ന്്് ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ക്ഷേത്ര വികസനത്തിനായി സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കാറുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയത് 231.38 കോടി രൂപയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ചെലവാക്കുന്നത് ക്ഷേത്ര വികസനത്തിന് മാത്രമാണെന്നും വിഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്തി വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ വിവരാവകാശ രേഖയിലൂടെ നേരത്തേ പുറത്തു വന്നിട്ടുള്ളതാണെങ്കിലും നിയമസഭയില്‍ സര്‍ക്കാര്‍ തന്നെ കൃത്യമായ കണക്കുകള്‍ സഹിതം കാര്യങ്ങള്‍ വിശദമാക്കിയതോടെ കാലങ്ങളായി സംഘപരിവാര്‍ സംഘടനകള്‍ നടത്തി വരുന്ന പ്രചാരണങ്ങള്‍ക്ക് വലിയ തിരിച്ചടിയാണേറ്റിരിക്കുന്നത്. ക്ഷേത്രങ്ങളിലെ  വരുമാനം എല്ലാ മതക്കാരും കൂടി പങ്കുവച്ചനുഭവിക്കുന്നുവെന്നും മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നുള്ള വരുമാനം അവര്‍ മാത്രം അനുഭവിക്കുന്നു എന്നുമാണ് കാലങ്ങളായി സംഘപരിപാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചു വന്നിരുന്നത്.
Next Story

RELATED STORIES

Share it