ക്ഷേത്രപരിസരത്ത് സ്‌ഫോടകശേഖരം

പരവൂര്‍: വെടിക്കെട്ടു ദുരന്തം നടന്ന പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്തു നിന്ന് പോലിസ് വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. ക്ഷേത്രത്തില്‍ നിന്ന് അല്‍പം അകലെ മാറി മൂന്നു കാറുകളിലായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
ക്ഷേത്രത്തിലെ വെടിക്കെട്ടിനായി കൊണ്ടുവന്നതാവാം ഇതെന്നാണ് പോലിസിന്റെ നിഗമനം. കാറുകള്‍ ലോക്ക് ചെയ്ത നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. കാറിനു പുറത്ത് ഒരു മരച്ചുവട്ടിലായി ചാക്കുകളില്‍ നിറച്ചുവച്ചിരിക്കുന്ന നിലയിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും കേന്ദ്രത്തില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘവും സ്‌ഫോടക വസ്തുശേഖരം പരിശോധിച്ചു. വെടിക്കെട്ട് മേഖലയില്‍ പണിയെടുക്കുന്നവരുടെ സഹായത്തോടെ ഇവ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലാണ് പോലിസ്. കാറുകള്‍ കിടക്കുന്ന പ്രദേശം ഇപ്പോള്‍ പോലിസ് നിയന്ത്രണത്തിലാണ്.
Next Story

RELATED STORIES

Share it