malappuram local

ക്ഷേത്രത്തിലേക്ക് മൈത്രിയുടെ വാട്ടര്‍കൂളര്‍

തിരൂരങ്ങാടി: ക്ഷേത്രത്തിലേക്ക് വാട്ടര്‍ ഫില്‍ട്ടര്‍ കൂളര്‍ നല്‍കി കെഎംസിസിയുടെ പ്രവര്‍ത്തനം മതമൈത്രിയുടെ സന്ദേശമായി.റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയാണ് വെന്നിയൂര്‍ ശിവക്ഷേത്ത്രത്തിന് വാട്ടര്‍ ഫില്‍ട്ടര്‍ കൂളര്‍ നല്‍കിയത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ള പ്രശ്‌നം കണക്കിലെടുത്ത് കെഎംസിസി സംഭാവന ചെയ്യുകയായിരുന്നു. കൂളര്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ക്ഷേത്രക്കമ്മറ്റിക്ക് സമര്‍പ്പിച്ചു. ചടങ്ങിനെത്തിയ റഷീദലി ശിഹാബ് തങ്ങള്‍ക്ക് ക്ഷേത്രം ട്രസ്റ്റിയുടേയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ക്ഷേത്രം ട്രസ്റ്റി എസ്എന്‍ ഭട്ടാചാര്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, തെന്നല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രന്‍ പട്ടാളത്തില്‍, സെക്രട്ടറി എം സി വേണുഗോപാല്‍, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി കെ കോയാമു പഞ്ചായത്ത് അംഗങ്ങളായ അഷ്‌റഫ് തെന്നല,കെ വി സെയ്താലി, ടി വി നൗഷാദ്, കൃഷ്ണന്‍ മുക്കോയി, ടി വി മൊയ്തീന്‍ , ടി മുഹമ്മദ്,വെന്നിയൂര്‍ മുഹമ്മദ് ,വി എം മജീദ് ,അക്കര നാസര്‍, പി ഇബ്രാഹിം ,പി കെ മുഹമ്മദാജി ,അരിമ്പ്ര മുക്താര്‍ ,ബി കെ സെയ്തലവി പി പി അഫ്‌സല്‍, മച്ചിങ്ങല്‍ മുഹമ്മദ് കുട്ടി, കെ ടി മൊയ്തുഹാജി, മുഹമ്മദ് വെന്നിയൂര്‍,ആലിബാവ സംസാരിച്ചു.
Next Story

RELATED STORIES

Share it