Kollam Local

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷണം



പത്തനാപുരം: മേഖലയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷണം. ചാലിയക്കര ഉപ്പുകുഴി ഭഗവതി ക്ഷേത്രത്തിലാണ് വീണ്ടും മോഷണം നടന്നത്. ക്ഷേത്ര ശ്രീകോവിലിനുള്ളിലിരുന്ന കാണിക്കവഞ്ചിയില്‍ നിന്ന് പണം അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികള്‍ തെന്മല പോലിസില്‍ പരാതി നല്‍കി. തെന്മല സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. കൊല്ലം റൂറല്‍ പോലിസിന്റെ വിരലടയാള വിദഗ്ധ സംഘവും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മുന്‍പും ഈ ക്ഷേത്രത്തിലും സമീപത്തെ വലിയകാവ്  മഹാദേവര്‍ മണ്‍, പെരുന്തോയില്‍ മഹാവിഷ്ണു ക്ഷേത്ര മടക്കം  മുന്‍പും മോഷണമുണ്ടായിട്ടുണ്ട്. ഇത് വരെ ഒരു മോഷ്ടാവിനേയും പിടിക്കുവാന്‍ പോലിസിനായില്ല.
Next Story

RELATED STORIES

Share it