Alappuzha local

ക്ഷേത്രങ്ങളില്‍ സുസ്ഥിര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും



അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സുസ്ഥിരമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ കാണാതായ പതക്കം തിരികെ ലഭിച്ച ശേഷം ക്ഷേത്രത്തിലെത്തി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ സ്‌ട്രോഗ് റൂമുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വണ്ണം, വെള്ളി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ബോര്‍ഡ് അധികാരികളുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഡിജിറ്റല്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഒപ്പം സുസ്ഥിരമായ രേഖ ഉണ്ടാക്കും.ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് റിട്ടയേഡ് ഡി ജി പി, എം എന്‍ കൃഷ്ണമൂര്‍ത്തിയുടെ സേവനം ലഭ്യമാക്കും. സ്‌ട്രോങ് റൂം പരിശോധനാവേളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം കഴിയുന്നത്ര ഉറപ്പ് വരുത്തും.ഇതിനു പുറമെ തിരുവാഭരണ കമ്മീഷന്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ഡപ്യൂട്ടി ദേവസ്വം കമ്മീഷ ണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പു വരുത്തും. തകരാറുള്ള ഉരുപ്പടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഇവയുടെ ഫോട്ടോകളും രജിസ്റ്ററുകളും സി ഡി കളിലാക്കി സൂക്ഷിക്കും. സിടോങ് റൂമുകളുടെ പരിസരം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ക്ഷേത്രങ്ങളിലെ വസ്തുവകകളില്‍ കുറവോ കൃത്രിമമോ കണ്ടെത്തിയാല്‍ അക്കാലത്ത് ചുമതലയുള്ളവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉത്തരവാദിത്വവും കടമയും ഉണ്ടാകാതിരുന്നതാണ് പതക്കം കാണാതാ കാന്‍ കാരണം. മേല്‍ശാന്തിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പതക്കം കാണാതായ സംഭവത്തില്‍ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച ശേഷം രക്ഷപെട്ടു എന്ന സ്ഥിതിയം വേണ്ട. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ശക്തമായ അന്വേഷണം തുടരണമെന്നാണ് സര്‍ക്കാരിനോടും പോലീസിനോടും പറയാനുള്ളത്.സംഭവത്തില്‍ പോലീസ് നടത്തിയ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദിയുണ്ട്. ക്ഷേത്രങ്ങളിലെ ജീര്‍ണാവസ്തയിലായ കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്തി ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണ കമ്മീഷണര്‍ എസ് പാര്‍വതി, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എസ് ജയശ്രീ, ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ടി പി ശ്രീകുമാര്‍ ,അസിസ്റ്റന്റ് കമ്മീഷണര്‍ എസ് രഘുനാഥന്‍ നായര്‍,ശ്രീകുമാര്‍ , കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജെ  മുരുകേശന്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it