Flash News

ക്ഷേത്രങ്ങളില്‍ ഡ്രസ്‌കോഡ് നിശ്ചയിച്ച് മദ്രാസ് ഹൈകോടതി

ക്ഷേത്രങ്ങളില്‍ ഡ്രസ്‌കോഡ് നിശ്ചയിച്ച് മദ്രാസ് ഹൈകോടതി
X
devotees

തിരുപ്പതി: ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി  മദ്രാസ് ഹൈകോടതിയുടെ മധുരൈ ബഞ്ച് ഉത്തരവ്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവരില്‍ പുരുഷന്മാര്‍ ഷര്‍ട്ട്,മുണ്ട്, പൈജാമ എന്നിവ മേല്‍വസ്ത്രമായി ധരിക്കണം. സ്ത്രീകളാണെങ്കില്‍ ദാവണി,ചുരിദാര്‍,സാരി എന്നിവയാണ് മേല്‍വസ്ത്രമായി ധരിക്കണമെന്ന് പോലിസ് ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്.2016 ജനുവരി മുതലാണ് ഡ്രസ്‌കോഡ് പ്രാബല്യത്തില്‍ വരിക.

ഹിന്ദുമതവിശ്വാസികളും,ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും മുഴുവന്‍ ക്ഷേത്രങ്ങളിലും ഇത് കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എസ് വൈദ്യനാഥനാണ് നവംബര്‍ 26ന് ഗ്രാമിയ അദല്‍ ബദല്‍ വിഷ(മ്യൂസിക്കല്‍ ഡാന്‍സ് പ്രോഗ്രാം) നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്. അനുചിതമായ വസ്ത്രത്തില്‍ വരുന്നത് ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്നും കോടതി വിശദമാക്കി.
Next Story

RELATED STORIES

Share it