ക്ഷേത്രങ്ങളിലെ വസ്ത്രധാരണം: മുന്‍ ഉത്തരവിനു സ്റ്റേ

മധുര: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഏകീകൃത വസ്ത്രധാരണ രീതി ഏര്‍പ്പെടുത്തണമെന്നമദ്രാസ് ഹൈക്കോടതിയുടെ മധുര െബഞ്ചിന്റെ വിധിക്ക് താല്‍ക്കാലിക സ്‌റ്റേ.
വിധിയെ ചോദ്യംചെയ്ത് തമിഴ്‌നാട് സര്‍ക്കാരും വിവിധ വനിതാസംഘടനകളും കോടതിയെ സമീപിച്ചിരുന്നു. ഇത്തരം രീതി നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുര്‍ന്നാണ് പ്രസ്തുത വിധി ജനുവരി 18 വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
സ്ത്രീകള്‍ക്കു സാരി, ദാവണി, ചുരിദാര്‍ എന്നിവയും പുരുഷന്‍മാര്‍ക്ക് ദോത്തി, പൈജാമ, പാന്റ് എന്നിവയും ജനുവരി 1 മുതല്‍ നടപ്പാക്കണമെന്ന് കാണിച്ചു വിവിധ സംഘടനകള്‍ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പുതിയ വസ്ത്രധാരണരീതി സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
Next Story

RELATED STORIES

Share it