Flash News

ക്ഷേത്രക്കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലനത്തിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാവറട്ടി മാണിക്യത്ത് മണിയുടെ മകന്‍ പ്രണവ്(15), ഏറത്ത് വീട്ടില്‍ സോമന്റെ മകന്‍ ഗോകുല്‍(15) എന്നിവരാണ് പാവറട്ടിക്കടുത്ത് വാക കാര്‍ത്യായനി ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രണവിനെ നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് അപകടമെന്ന്് പറയപ്പെടുന്നു. നാട്ടുകാരും പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരണമടഞ്ഞ പ്രണവ് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും ഗോകുല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്. ഇരുവരും പത്താം ക്ലാസില്‍ പഠിക്കുന്നവരാണ്.
Next Story

RELATED STORIES

Share it