malappuram local

ക്ഷേത്രം പ്രതിഷ്ഠകള്‍ നശിപ്പിച്ച സംഭവം ആസൂത്രിതമെന്നതിന് തെളിവുകള്‍



നിലമ്പൂര്‍: പൂക്കോട്ടു പാടം വില്ലോത്ത് ക്ഷേത്രം അതിക്രമിച്ച് കടന്ന് പ്രതിഷ്ഠകള്‍ നശിപ്പിച്ച സംഭവം ആസൂത്രിതമെന്ന് സാഹചര്യ തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി നാട്ടുകാര്‍. ക്ഷേത്ര കമ്മിറ്റിയിലും മറ്റും ഉണ്ടായ സമീപകാല സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതി മോഹന്‍കുമാറിന് ക്ഷേത്രത്തിനകത്തേക്ക്  മറ്റു സഹായങ്ങളില്ലാതെ പ്രവേശിക്കാന്‍ കഴിയില്ലെന്ന് സമീപവാസികള്‍ പറയുന്നു. കൂടാതെ വിഗ്രഹങ്ങള്‍ തകര്‍ത്തതിന് പ്രതി കാരണമായി പറയുന്നവ അവിശ്വസനീയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയ്യടുത്തകാലത്തായി ക്ഷേത്ര കമ്മിറ്റി കടുത്ത ഭിന്നതയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിരുന്ന കമ്മിറ്റിയില്‍ ഇപ്പോള്‍ എണ്‍പത് ശതമാനത്തോളം ബിജെപിക്കാരാണുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പൂക്കോട്ടും പാടത്ത് ഇന്നലെയും സമാധാനപമായ സ്ഥിതി കൈവന്നിട്ടില്ല.ടൗണിലും വിവിധ ആരാധനാ കേന്ദ്രങ്ങളിലും പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.  അതിനിടെ സോഷ്യല്‍ മീഡിയയില്‍ സംഘ പരിവാര ഗ്രൂപ്പുകള്‍ പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തികൊണ്ടിരിക്കുന്ന കുപ്രചരണങ്ങളും ഏറെ ചര്‍ച്ചയായിട്ടുണ്ട്. പ്രതി ഒരു പ്രത്യേക മതവിഭാഗത്തിലേക്ക്മാറിയിട്ടുണ്ടെന്ന പ്രചരണമാണ് ഇപ്പോള്‍ സംഘികള്‍ ഏറ്റെടുത്തിരിക്കുന്ന പുതിയ തന്ത്രം. ശനിയാഴ്ച പൂക്കോട്ടും പാടത്ത് സംഘ പരിവാര സംഘടനകള്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനങ്ങള്‍ നടത്തിയിരുന്നു. ക്ഷേത്രം അക്രമണത്തിന്റെ പേരില്‍ നാടിനെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ വാദികളെ കരുതിയിരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ  എസ്ഡിപിഐയുടെ നേതൃത്വത്തില്‍  പൂക്കോട്ടും പാടം ടൗണില്‍ വന്‍ പ്രതിഷേധ പ്രകടനം  സംഘടിപ്പിച്ചു. പ്രകടനത്തിനിടയിലേക്ക് ഒരു സംഘ പരിവാര പ്രവര്‍ത്തകന്‍  ഇടിച്ച് കയറാന്‍ ശ്രമിച്ചത് പോലിസ് ഇടപെട്ട് ഇല്ലാതാക്കി. പ്രകടനത്തിന് ഉസ്മാന്‍ കരുളായി, സലീം പൂക്കോട്ടുംപാടം, ബഷീര്‍, ഫൈസല്‍  നേതൃത്വം നല്കി.വൈകുന്നരം ശശികലയുടെ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സംഘ പരിവാറിന്റെ പ്രകടനവും നടന്നു.
Next Story

RELATED STORIES

Share it