Kottayam Local

ക്ഷീരോല്‍പാദന മേഖലയെ ഒരു വര്‍ഷത്തിനകം സ്വയംപര്യാപ്തമാക്കും : മന്ത്രി കെ രാജു



കോട്ടയം: ക്ഷീരോത്പാദന രംഗത്ത് സംസ്ഥാനത്തെ ഒരു വര്‍ഷത്തിനകം സ്വയം പര്യാപ്തമാക്കുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി കെ രാജു.മില്‍മയുടെ കോട്ടയത്തെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷീരോത്പാദനത്തില്‍ 11 ശതമാനം വര്‍ദ്ധനവുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് അഞ്ച് കോടി രൂപയുടെ കടാശ്വാസം നല്‍കുന്നതിനും അവര്‍ക്ക് സബ്‌സിഡികള്‍ ലഭിക്കുന്നതിനുളള തടസ്സം നീക്കുന്നതിനും നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ മില്‍ക്ക് പാസചറൈസേഷന്‍ പ്ലാന്റിന്റേയും മില്‍ക്ക് പാര്‍ലറിന്റേയും ഉദ്ഘാടനം ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.  ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, മേഖലാ യൂനിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശ്, കെ എന്‍ സുരേന്ദ്രന്‍ നായര്‍, ക്ഷീര വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിസി ബേബി,മില്‍മ എറണാകുളം മേഖലാ യൂനിയന്‍ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടെ കോട്ടയം ഡയറിയിലെ പ്രതിദിന പാല്‍ സംസ്‌ക്കരണം 30000 ലിറ്ററില്‍ നിന്ന് 75000 ലിറ്ററായി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it